ചെന്നൈ: നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്‌നാട്ടില്‍. ഞായറാഴ്ച രാവിലെ ചെന്നൈ വിമാനത്താളത്തിലെത്തിയ അമിത് ഷായെ ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ അദ്ദേഹം ബിജെപി യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഒ പനീര്‍ശൈല്‍വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണപരിപാടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടുത്തയാഴ്ച തമിഴ്‌നാട്ടിലെത്തും.