
ന്യൂഡൽഹി: ഭൂചലനം തകർത്ത മ്യാൻമറിന് കൂടുതൽ സഹായമെത്തിക്കാൻ ഇന്ത്യ. ഓപ്പറേഷൻ ബ്രഹ്മ എന്നു പേരിട്ടിരിക്കുന്ന സഹായത്തിൻ്റെ ആദ്യ ഘട്ടം ഇന്നലെ ആരംഭിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ 15 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് മ്യാൻമറിൽ എത്തിച്ചത്.
40 ടണ്‍ ദുരിതാശ്വാസ വസ്തുക്കളാണ് മ്യാൻമറിലേക്ക് അയക്കുന്നത്. നാവിക സേനയുടെ ഐഎൻഎസ് സത്പുരയും ഐഎൻഎസ് സാവിത്രിയും ആണ് യാങ്കൂണിലേക്ക് പുറപ്പെട്ടത്.118 അംഗങ്ങൾ ഉൾപ്പെടുന്ന ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സംഘം ഇതിലുണ്ടാകും.
അതേ സമയം മ്യാൻമറിൽ മരണസംഖ്യ 1700 കടന്നു. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്ത്യക്കാർക്ക് ആശങ്ക വേണ്ടെന്നും മ്യാൻമറിലുള്ള 16000 ഇന്ത്യക്കാർ സുരക്ഷിതരാണെന്നും കേന്ദ്രം അറിയിച്ചു.