പശ്ചിം മിഡ്‌നാപൂര്‍: ഇത്തവണത്തെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണി 200 സീറ്റ് നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിലെ കൊല്‍ക്കത്തയില്‍ നടന്ന റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിലെ ജനങ്ങള്‍ തൃണമൂലില്‍ നിന്ന് ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു.
അമിഷ് ഷായ്ക്കു പുറമെ ബിജെപി നേതാവ് ദിലീപ് ഘോഷ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയഗര്‍ഗിയ, നടന്ന# ഹിരന്‍ ചാറ്റര്‍ജി തുടങ്ങിയവര്‍ റോഡ് ഷോയില്‍ പങ്കെടുത്തു.
റോഡ് ഷോയില്‍ രബിന്ദ്ര സംഗീതം മുതല്‍ ജയ് ശ്രീറാം മുദ്രാവാക്യങ്ങള്‍ വരെ മുഴങ്ങിയിരുന്നു.
അതിനിടയില്‍ മമതാ ബാനര്‍ജി വീല്‍ചെയറിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ഏതാനും ദിവസം മുമ്പാണ് മമതയ്‌ക്കെതിരേ തിരഞ്ഞെടുപ്പ് പരിപാടിക്കിടിയില്‍ ആക്രമണമുണ്ടായത്. അതിന്റെ ഭാഗമായി രണ്ട് ദിവസം ആശുപത്രിയിലും കഴിഞ്ഞു. ബിജെപിയാണ് ആക്രമണത്തിനുപിന്നിലെന്ന് മമതയും തൃണമൂലം ആരോപിച്ചു.
294 അംഗ നിയമസഭിയിലേക്ക് എട്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെയാണ് തിരഞ്ഞെടുപ്പ്, മെയ് 2 വോട്ടെണ്ണും.