ഇന്ത്യയുടെ അതിര്‍ത്തി പൂര്‍ണമായി അടയ്ക്കുമെന്ന് അമിത് ഷാ

Update: 2021-07-17 15:21 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തി പൂര്‍ണമായി അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 7,500 കിലോമീറ്റര്‍ പ്രദേശത്താണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിള്ളലുകളുള്ളത്. 15,200 കിലോമീറ്ററാണ് ഇന്ത്യയുടെ അതിര്‍ത്തി.

2022നുള്ളില്‍ അതിര്‍ത്തിയിലുള്ള മുഴുവന്‍ വിടവുകളും അടച്ചുപൂട്ടുമെന്നാണ് അമിത് ഷാ പറയുന്നത്.

അതിര്‍ത്തി അടയ്ക്കുന്നതോടെ മയക്കുമരുന്ന്, ആയുധക്കടത്ത് എന്നിവ ഫലപ്രദമായി തടയാനാവുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു.

ഇന്ത്യക്ക് സ്വതന്ത്രമായ സുരക്ഷാനയം രൂപീകരിക്കാനായത് നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷമാണെന്ന് അമിത് ഷാ പറഞ്ഞു.

ബിഎസ്എഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റുസ്തംജി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അമിത് ഷാ. ബിഎസ്എഫിന്റെ ആദ്യ ഡയറക്ടര്‍ ജനറലാണ് കെ എഫ് റുസ്തംജി.

2003 ല്‍ മരിച്ച റുസ്തംജി 1938ല്‍ ബ്രിട്ടീഷ് കാലത്താണ് അതിര്‍ത്തി രക്ഷാസേനയുടെ ഭാഗമായത്. ഒമ്പത് വര്‍ഷം അദ്ദേഹം മേധാവിയായി.

ബിഎസ്എഫില്‍ അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ജവാന്മാര്‍ക്കുള്ള ധീരതയ്ക്കുള്ള മെഡലുകള്‍ മന്ത്രി വിതരണം ചെയ്തു.

Tags:    

Similar News