2024നകം രാജ്യമൊട്ടാകെ എന്‍ആര്‍സി നടപ്പാക്കുമെന്ന് അമിത് ഷാ
2024ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പായി രാജ്യമെമ്പാടും എന്‍ആര്‍സി നടപ്പാക്കുമെന്നാണ് ഇന്ന് തനിക്ക് നിങ്ങളോട് പറയാനുള്ളത്.ഓരോ അനധികൃത കുടിയേറ്റക്കാരനെയും തിരിച്ചറിഞ്ഞ് പുറത്താക്കും-അമിത് ഷാ പറഞ്ഞു
ചക്രധര്‍പുര്‍: 2024ലെ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യമെമ്പാടും ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കുമെന്ന് അമിത് ഷാ.2024ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പായി രാജ്യമെമ്പാടും എന്‍ആര്‍സി നടപ്പാക്കുമെന്നാണ് ഇന്ന് തനിക്ക് നിങ്ങളോട് പറയാനുള്ളത്.ഓരോ അനധികൃത കുടിയേറ്റക്കാരനെയും തിരിച്ചറിഞ്ഞ് പുറത്താക്കും.
അവരെ പുറത്താക്കരുതെന്നാണ് രാഹുല്‍ ബാബ (രാഹുല്‍ ഗാന്ധി) പറയുന്നത്. എന്നാല്‍, അവരെവിടെപ്പോകും, അവരെങ്ങനെ ആഹാരം കഴിക്കും എന്നൊക്കെയാണ് അദ്ദേഹം ചോദിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.
ജാര്‍ഖണ്ഡിലെ ചക്രധര്‍പുറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. തീവ്രവാദത്തെയും നക്‌സല്‍വാദത്തെയും പിഴുതുകളയുക, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക എന്നിവയെല്ലാം ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് വിഷയങ്ങളാണെന്നും അമിത് ഷാ പറഞ്ഞു.