ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കണമെന്ന് ഉവൈസിയോട് അമിത് ഷാ

Update: 2022-02-07 09:53 GMT

ന്യൂഡല്‍ഹി; കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കണമെന്ന് എഐഎംഐഎം മേധാവിയും എംപിയുമായ അസദുദ്ദീന്‍ ഉവൈസിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ ദിവസം യുപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഉവൈസിയുടെ വാഹനത്തിനുനേരെ വെടിവയ്പ് നടന്നതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍   സുരക്ഷ പ്രഖ്യാപിച്ചത്. 

ഉവൈസി അത് സ്വീകരിച്ചില്ല.

ഒവൈസിയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ട്... 'ഇസഡ്' കാറ്റഗറി സുരക്ഷ (ബുള്ളറ്റ് പ്രൂഫ് ഉള്ള) കാറിന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഒവൈസി നിരസിച്ചു. അദ്ദേഹം ഈ സുരക്ഷ സ്വീകരിക്കണമെന്ന് സഭയിലെ അംഗങ്ങളിലൂടെ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു''-അമിത് ഷാ അഭ്യര്‍ത്ഥിച്ചു.

അജ്ഞാതരായ രണ്ട് പേര്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹം (മിസ്റ്റര്‍ ഒവൈസി) സുരക്ഷിതനായി പുറത്തിറങ്ങി, എന്നാല്‍ അദ്ദേഹത്തിന്റെ വാഹനത്തിന്റെ താഴെയുള്ള ഭാഗങ്ങളില്‍ മൂന്ന് വെടിയുണ്ടകളുടെ അടയാളങ്ങള്‍ ഉണ്ടായിരുന്നു. സംഭവത്തിന് മൂന്ന് പേര്‍ സാക്ഷികളായുണ്ട്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു- മന്ത്രി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. രണ്ട് പിസ്റ്റളുകളും മാരുതി ആള്‍ട്ടൊ കാറും പിടിച്ചെടുത്തു. 

Tags:    

Similar News