അമിത് ഷായുടേത് 'നായയുടെ ഓരിയിടല്‍' രാഷ്ട്രീയം: നമസ്‌കാര പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ഉവൈസി
ന്യൂഡല്‍ഹി: പൊതുഇടത്ത് നമസ്‌കരിക്കുന്നതിനെക്കുറിച്ചുള്ള അമിത് ഷായുടെ പരാമര്‍ശം നായ്ക്കകളുടെ ഓരിയിടല്‍ രാഷ്ട്രീയമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. അമിത് ഷാ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാണോ അതോ പ്രത്യേക സമുദായത്തിന്റെ ആഭ്യന്തരമന്ത്രിയാണോ എന്നും അദ്ദേഹം ചോദിച്ചു.
മുസ് ലിംകള്‍ പത്ത് മിനിറ്റ് പൊതുഇടത്തില്‍ നിസ്‌കരിക്കുന്നതില്‍ അമിത് ഷാ എന്തിനാണ് ഇത്രയേറെ വിഷമിക്കുന്നത്. അദ്ദേഹം ഒരു ആര്‍എസ്എസ്സുകാരനാണ് എന്നെനിക്കറിയാം. പക്ഷേ, അദ്ദേഹം രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി കൂടയാണ്- ഉവൈസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച ഡറാഡൂണില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് പൊതുഇടത്തില്‍ നിസ്‌കരിക്കുന്നതിന് മുസ് ലിംകള്‍ക്ക് അനുമതി നല്‍കിയതിന് കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ അമിത് ഷാ കുറ്റപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഗുരുഗ്രാമില്‍ സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയ പ്രദേശത്ത് നമസ്‌കരിച്ച മുസ് ലിംകളെ ഹിന്ദുത്വര്‍ ആക്രമിച്ചിരുന്നു. ആ സാഹചര്യത്തിലാണ് അമിത് ഷായുടെ വിദ്വേഷ പരാമര്‍ശം.
വല്ലഭ ഭായ് പട്ടേലിനെ ജിന്നയോട് ഉപമിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും ഉവൈസി വിമര്‍ശിച്ചു. പട്ടേല്‍ രാജ്യത്തെ ഐക്യപ്പെടുത്തിയെങ്കില്‍ ജിന്ന വിഭജിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ് ലിംകള്‍ രണ്ട് രാഷ്ട്ര സിദ്ധാന്തം തള്ളിക്കളഞ്ഞു. അഖിലേഷ് യാദവ് ചരിത്രം പഠിക്കണമെന്നും ഉവൈസി പരിഹസിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഡറാഡൂണിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കോണ്‍ഗ്രസ് മുസ് ലിം പ്രീണനം നടത്തുകയാണെന്ന് ആരോപിച്ച് അമിത് ഷാ രംഗത്തുവന്നത്. അമിത് ഷായുടെ പ്രസംഗം അക്രമികള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതാണെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്.