അമിത് ഷായുടെ കേരള സന്ദര്‍ശനം മാറ്റിവച്ചു

Update: 2022-04-26 08:47 GMT

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം മാറ്റിവച്ചു. ഏപ്രില്‍ 29ന് തിരുവനനന്തപുരത്ത് ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് അമിത് ഷാ കേരളത്തിലെത്താന്‍ തീരുമാനിച്ചത്. കൂട്ടത്തില്‍ പട്ടിക ജാതി മോര്‍ച്ചയുടെ റാലിയിലും പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു.

സംസ്ഥാന സമിതിയ്ക്കുള്ളില്‍ നടക്കുന്ന ചേരിപ്പോര് തീര്‍ക്കാനും സംസ്ഥാന സമിതിയിലേക്ക് പുതിയ അധ്യക്ഷനെ തീരുമാനിക്കാനുമാണ് അമിത് ഷായുടെ സന്ദര്‍ശനം കൊണ്ട് ഉദ്ദേശിച്ചിരുന്നത്.

അനിവാര്യമായ ചില ഔദ്യോഗിക കാരണങ്ങളാല്‍ സന്ദര്‍ശനം നീട്ടിവച്ചുവെന്നാണ് അറിയിച്ചിരിക്കുന്നത്. പുതുക്കിയ തിയ്യതി വൈകാതെ പ്രഖ്യാപിക്കും. 

Tags:    

Similar News