മുംബൈ: ബോളിവുഡിലെ പ്രമുഖ നടന്‍ അമിതാബ് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ബച്ചന്‍ തന്നെയാണ് തനിക്ക് കൊവിഡ് ബാധിച്ച വിവരം ട്വിറ്ററില്‍ പങ്ക് വച്ചത്. ബച്ചന്റെ കുടുംബത്തിന്റെയും ജോലിക്കാരുടെയും സാംപിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്.
കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ താനുമായി അടുത്തിടപഴകിയ എല്ലാവരോടും കൊവിഡ് പരിശോധനയ്ക്ക് വിധേയരാവാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
77 വയസ്സുളള ബച്ചനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. മുംബൈയിലെ നാനാവതി ആശുപത്രയിലാണ് ബച്ചന്‍ ചികില്‍സ തേടിയിട്ടുള്ളത്.