മുംബൈ: പാന്‍മസാല കമ്പനിയുടെ പരസ്യത്തില്‍ നിന്ന് പിന്മാറിയതായി അമിതാഭ് ബച്ചന്‍ ബ്ലോഗിലൂടെ വെളിപ്പെടുത്തി. പള്‍സ് പോളിയോ പ്രചാരണത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ അമിതാഭ് ബച്ചന്‍ പാന്‍ മസാല ബ്രാന്‍ഡിനെ പ്രോത്സാഹിപ്പിച്ചതിന് വിമര്‍ശിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ ആഴ്ച്ചയാണ് പാന്‍മ മസാല കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ നിന്നും 19കാരനായ താരം പിന്മാറിയത്. കരാര്‍ അവസാനിപ്പിച്ചതോടെ അവരില്‍ നിന്നും സ്വീകരിച്ച തുക തിരിച്ചുനല്‍കിയെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.