മഹാവികാസ് അഘാഡിയിലെ ആളുകൾ ഔറംഗസേബിന്റെ ആരാധകർ; കള്ളൻമാരുടെ സംഘം; വിദ്വേഷ പ്രചാരണവുമായി അമിത് ഷാ

മഹാവികാസ് അഘാഡി കള്ളൻമാരുടെ സംഘമാണെന്നും അമിത് ഷാ പറഞ്ഞു

Update: 2024-11-15 13:13 GMT
മഹാവികാസ് അഘാഡിയിലെ ആളുകൾ ഔറംഗസേബിന്റെ ആരാധകർ; കള്ളൻമാരുടെ സംഘം; വിദ്വേഷ പ്രചാരണവുമായി അമിത് ഷാ

മുംബൈ: മഹാവികാസ് അഘാഡിക്കെതിരേ വിദ്വേഷ പരാമർശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാവികാസ് അഘാഡിയിലെ ആളുകൾ  ഔറംഗസേബിന്റെ  ആരാധക സംഘ  മാണെന്നാണ് അമിത് ഷാ പ്രസംഗത്തിനിടെ പറഞ്ഞത്. മഹാവികാസ് അഘാഡി കള്ളൻമാരുടെ സംഘമാണെന്നും അമിത് ഷാ പറഞ്ഞു.തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ റാലിക്കിടെയായിരുന്നു പരാമർശം.'

ചത്രപതി ശിവജി മഹാരാജിന്റെയും വീർ സവർക്കറിന്റെയും പാതയാണോ അതോ ഔറാംഗസേബിന്റെ പാതയാണോ മഹാരാഷ്ട്ര പിന്തുടരാൻ പോകുന്നതെന്ന് വരും തെരഞ്ഞെടുപ്പ് തീരുമാനിക്കാൻ പോകുന്നു. മഹാ വികാസ് അഘാഡിയിലെ ആളുകൾ ഔറാംഗസേബ് ഫാൻ ക്ലബ്ബാണ്' അമിത് ഷാ പറഞ്ഞു. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെയും അമിത് ഷാ രൂക്ഷ വിമർശനം ഉന്നയിച്ചു.

'രാഹുൽ ബാബ എന്ന് പേരിട്ട വിമാനം 20 തവണ ശബരിമലയിൽ ഇറക്കാൻ സോണിയ ഗാന്ധി ശ്രമിച്ചു എന്നാൽ 20 തവണയും ആ വിമാനം തകർന്നു. 21ാം തവണയും ഇറക്കാൻ ശ്രമിക്കുകയാണ്, ഇത്തവണയും അത് തകരുമെന്നുറപ്പാണ്' എന്നായിരുന്നു വിമർശനം.

മഹാരാഷ്ട്രയിലെ ജനം പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പമാണെന്നും അതിനാൽ തന്നെ സംസ്ഥാനത്ത് ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.

Tags:    

Similar News