നഗ്പൂര്‍: 81 വയസ്സുള്ള കൊവിഡ് രോഗി നാഗ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തൂങ്ങിമരിച്ചു. നാഗ്പൂരിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആന്റ് ഹോസ്പിറ്റലില്‍ തിങ്കളാഴ്ചയാണ് സംഭവം.
കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 81 വയസ്സുള്ള രോഗി ഓക്‌സിജന്‍ പൈപ്പ് ഉപയോഗിച്ചാണ് ബാത്ത്‌റൂമില്‍ തൂങ്ങിമരിച്ചതെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. കന്‍ചന്‍ വെങ്കടെ സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം ഏറെ വര്‍ധിച്ച ജില്ലയാണ് നാഗ്പൂര്‍. നാഗ്പൂരില്‍ മാത്രം പുതുതായി 3,177 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 38,298 സജീവരോഗികളും നാഗ്പൂരിലുണ്ട്.