കൊവിഡ്: തിരികെ പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 50 കോടി രൂപ വിതരണം ചെയ്തു
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ ധനസഹായം ഒരു ലക്ഷം പേര്‍ക്കായി 50 കോടി രൂപ വിതരണം ചെയ്തു. ജനുവരി ഒന്നിനു ശേഷം ലീവിന് നാട്ടിലെത്തുകയും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച തിയ്യതിക്കകം തിരികെ പോകാന്‍ കഴിയാതെ വരികയും ചെയ്തവര്‍ക്കാണ് സഹായം പ്രഖ്യാപിച്ചിരുന്നത്.
മതിയായ രേഖകള്‍ സമര്‍പ്പിക്കാത്ത അപേക്ഷകര്‍ക്ക് വീണ്ടും അപേക്ഷിക്കാന്‍ www.norkaroots.org എന്ന വെബ്‌സൈറ്റില്‍ കയറി covid support എന്ന ലിങ്കില്‍ ക്ലിക് ചെയ്തു തിരുത്തലുകള്‍ വരുത്തുക എന്ന ഒപ്ഷനില്‍ പോയി അനുബന്ധ രേഖകള്‍ ഒക്ടോബര്‍ 23നകം സമര്‍പ്പിക്കാം. എന്‍. ആര്‍. ഐ അക്കൗണ്ട് സമര്‍പ്പിച്ചവര്‍ക്ക് തുക കൈമാറിയിട്ടില്ല. ഇത്തരം അപേക്ഷകരെ നോര്‍ക്കാ- റൂട്ട്‌സില്‍ നിന്നും ബന്ധപ്പെടുന്ന മുറയ്ക്ക് സേവിംങ്‌സ് ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കണം. മതിയായ രേഖകള്‍ സമര്‍പ്പിക്കുന്ന മുറയ്ക് ബാക്കിയുളളവര്‍ക്ക് സഹായധനം അനുവദിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അറിയിച്ചു.
ധനസഹായം ലഭിച്ചിട്ടുള്ളവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം- 8,452
കൊല്ലം- 8,884
പത്തനംതിട്ട- 2,213
കോട്ടയം -2,460
പാലക്കാട് -6,647
തൃശൂര്‍1-830
ഇടുക്കി- 523
കോഴിക്കോട്- 14,211
വയനാട് -1,281
മലപ്പുറം- 18,512
ആലപ്പുഴ- 5,493
എറണാകുളം- 2,867
കണ്ണൂര്‍- 11,006
കാസര്‍കോട് 6,621
മൊത്തം 1,00,000