പരീക്ഷയ്ക്കിടെ എന്‍ജിനീയറിങ് വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു
മൂവാറ്റുപുഴ കല്ലൂര്‍ക്കാട് പണ്ടാരിക്കുന്നേല്‍ ജോസിന്റെ മകന്‍ പോള്‍ (21) ആണ് മരിച്ചത്.
തൃശൂര്‍: കോളജില്‍ പരീക്ഷ എഴുതിക്കൊണ്ടിരിക്കെ എന്‍ജിനീയറിങ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മൂവാറ്റുപുഴ കല്ലൂര്‍ക്കാട് പണ്ടാരിക്കുന്നേല്‍ ജോസിന്റെ മകന്‍ പോള്‍ (21) ആണ് മരിച്ചത്. കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജിലെ മൂന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.
പരീക്ഷ എഴുതുന്നതിനിടയ്ക്ക് പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കായികതാരമായ പോള്‍ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടന്ന കെടിയു കായികമേളയില്‍ ജാവലിന്‍, ഡിസ്‌കസ് ത്രോ എന്നീ മല്‍സരങ്ങളില്‍ പങ്കെടുത്ത് ഫൈനലില്‍ എത്തിയിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടക്കും.