ബ്രിട്ടനില്‍ കടലില്‍ നീന്താനിറങ്ങിയ പ്രവാസി മലയാളി ഡോക്ടര്‍ മുങ്ങിമരിച്ചു
ലണ്ടന്‍: ബ്രിട്ടനിലെ പ്ലിമത്തില്‍ കടലില്‍ നീന്താനിറങ്ങിയ മലയാളി ഡോക്ടര്‍ മുങ്ങിമരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി രാകേഷ് വല്ലിട്ടയിലാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. റേഡിയോളജിസ്റ്റായ രാകേഷ് ആറുമാസം മുമ്പാണ് ദുബയില്‍ നിന്ന് ബ്രിട്ടനിലെത്തിയത്. കടലില്‍ നീന്താനിറങ്ങിയ രാകേഷ് തിരയിലും ചുഴിയിലും പെടുകയായിരുന്നു. കടലിലിറങ്ങിയ രാകേഷിനെ ഏറെ സമയമായിട്ടും കാണാതായതോടെ കൂടെയെത്തിയവര്‍ ബഹളം വച്ചു. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡെത്തി നടത്തിയ തിരച്ചിലിലാണ് രാകേഷിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുബയിലെ റാഷിദ് ആശുപത്രിയിലുള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. പ്ലിമത്ത് യൂനിവേഴ്‌സിറ്റി ആശുപത്രിയിലാണ് രാകേഷ് നിലവില്‍ ജോലി ചെയ്തിരുന്നത്. ഹോമിയോപ്പതി ഡോക്ടറായ ഷാരോണാണ് ഭാര്യ.
An expatriate Malayalee doctor drowned while swimming in the sea in Britain