ദുബയില്‍ ടണല്‍ അപകടത്തില്‍ മലയാളി ഡോക്ടര്‍ മരിച്ചു

തിരുവനന്തപുരം സ്വദേശിയും ദുബയ് അല്‍ മുസല്ല മെഡിക്കന്‍ സെന്ററിലെ ഡോക്ടറുമായ ജോണ്‍ മാര്‍ഷന്‍ സ്‌കിന്നറാ(60)ണു മരിച്ചത്

Update: 2019-11-27 16:50 GMT
ദുബയ്: ദുബയില്‍ ടണല്‍ അപകടത്തില്‍ മലയാളി ഡോക്ടര്‍ മരിച്ചു. വേള്‍ഡ് ട്രേഡ് സെന്ററിനു സമീപത്തെ തുരങ്കപാതയിലുണ്ടായ അപകടത്തിലാണ് തിരുവനന്തപുരം സ്വദേശിയും ദുബയ് അല്‍ മുസല്ല മെഡിക്കന്‍ സെന്ററിലെ ഡോക്ടറുമായ ജോണ്‍ മാര്‍ഷന്‍ സ്‌കിന്നറാ(60)ണു മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കു തുരങ്കപാതയിലൂടെ സഞ്ചരിക്കുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍നിന്ന് തീപ്പടര്‍ന്നാണ് മരണം സംഭവിച്ചത്. ഭാര്യ: സിസി മാര്‍ഷല്‍. മക്കള്‍: റബേക്ക ഐറിന്‍ മാര്‍ഷല്‍, റേച്ചല്‍ അന്ന മാര്‍ഷല്‍.



Tags:    

Similar News