അവധിക്ക് നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു
വലിയകാവ് കോയിത്തോടത്ത് വീട്ടില്‍ ജോയിയുടെ മകനും കുവൈറ്റ് പെനിയേല്‍ ഇന്ത്യ പെന്തകോസ്ത് സഭയിലെ അംഗവുമായ ബ്രദര്‍ ഷിബു ഫിലിപ്പാണ് അവധിക്ക് നാട്ടില്‍ എത്തിയപ്പോള്‍ ഹൃദയഘാതത്തെ തുടര്‍ന്ന് മരിച്ചത്
റാന്നി : കുവൈത്തില്‍ നിന്നു അവധിക്ക് നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു.വലിയകാവ് കോയിത്തോടത്ത് വീട്ടില്‍ ജോയിയുടെ മകനും കുവൈറ്റ് പെനിയേല്‍ ഇന്ത്യ പെന്തകോസ്ത് സഭയിലെ അംഗവുമായ ബ്രദര്‍ ഷിബു ഫിലിപ്പാണ് അവധിക്ക് നാട്ടില്‍ എത്തിയപ്പോള്‍ ഹൃദയഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഹൃദയാഘാതം ഉണ്ടായ ഉടന്‍ തന്നെ അടൂരുള്ള സ്വകാര്യ ഹോസ്പിറ്റിലില്‍ എത്തിച്ചിരുന്നു. എന്നാല്‍ ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.ഏക മകന്‍ പ്രെസ്ലി മാസങ്ങള്‍ക്കു മുന്‍പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.