റാന്നിയില്‍ വാക്ക് തര്‍ക്കത്തിനിടെ കത്തിക്കുത്ത്; മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു
കുറുമ്പന്‍മൂഴി സ്വദേശി ജോളി (55) ആണ് മരിച്ചത്.
പത്തനംതിട്ട: പത്തനംതിട്ട റാന്നി കുറുമ്പന്‍മൂഴിയില്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കുറുമ്പന്‍മൂഴി സ്വദേശി ജോളി (55) ആണ് മരിച്ചത്. കുറുമ്പന്‍മൂഴി സ്വദേശി സാബുവാണ് ജോളിയെ കുത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ച ബാബുവെന്നയാള്‍ക്കും കുത്തേറ്റിട്ടുണ്ട്.
പരിക്കേറ്റ ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. മദ്യപാനത്തെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പ്രതി സാബുവിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടില്‍ നിന്നാണ് സാബുവിനെ പിടികൂടിയത്.