ഐഎന്‍ടിയുസി നേതാവ് അഞ്ചല്‍ രാമഭദ്രന്‍ കൊലക്കേസിലെ രണ്ടാം പ്രതി തൂങ്ങിമരിച്ച നിലയില്‍
സിപിഎം നേതാവ് ഏരൂര്‍ പത്മലോചനനെയാണ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
കൊല്ലം: ഐഎന്‍ടിയുസി നേതാവ് അഞ്ചല്‍ നെട്ടയം രാമഭദ്രനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി തൂങ്ങിമരിച്ച നിലയില്‍. ഏരൂര്‍ പടത്തി സ്വദേശി പത്മലോചനനെയാണ് വീടിന് സമീപത്തെ വയലിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഎം അഞ്ചല്‍ ഏരിയ കമ്മറ്റിയംഗവും കര്‍ഷക സംഘം അഞ്ചല്‍ ഏരിയ സെക്രട്ടറിയുമാണ് പത്മലോചനന്‍. കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് ഇയാള്‍ തൂങ്ങി മരിച്ചത്. പത്മലോചനന് തിരുവനന്തപുരം സിബിഐ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലിസ് അറിയിച്ചു.