കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സൈന്യത്തിലെ മെഡിക്കല്‍ വിഭാഗത്തിന്റെ സേവനവും

Update: 2021-04-20 10:51 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് സൈന്യത്തിന്റെ സഹായവും. ചീഫ് ഓഫ് ഡിഫന്‍സ് ചീഫ്, സെക്രട്ടറിമാര്‍, ഡിആര്‍ഡിഒ ചെയര്‍മാന്‍, ആംഡ് മെഡിക്കല്‍ സര്‍വീസിന്റെ ഡയറക്ടര്‍ ജനറല്‍ തുടങ്ങിയവരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

തങ്ങളുടെ സൈനിക കേന്ദ്രത്തിനു സമീപത്തുള്ള തദ്ദേശീയ ജനതയ്ക്കും ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഓരോ സംസ്ഥാനത്തെയും കമാന്‍ഡര്‍മാരോട് അതതു മുഖ്യമന്ത്രിമാരെ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ആര്‍മി ചീഫ് ജനറല്‍ മനോജ് മുകുന്ദ് നരവനെ ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന തലസ്ഥാനങ്ങളിലെ കമാന്‍ഡര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.

കന്‍ഡോന്‍മെന്റ് ബോര്‍ഡിന്റെ ആശുപത്രികളില്‍ സിവിലിയന്‍മാരെ പ്രവേശിപ്പിക്കും. ഡിആര്‍ഡിഒയുടെ നേതൃത്വത്തില്‍ 250 കിടക്കകളുള്ള ഒരു ആശുപത്രി ഡല്‍ഹിയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അത് 500 ആയി വര്‍ധിപ്പിക്കും. ലഖ്‌നോവില്‍ പുതിയ ഒരു ആശുപത്രി ആരംഭിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.

Tags:    

Similar News