ആന്ധ്രയില്‍ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചത് 1,322 പേര്‍ക്ക്; 7 മരണം

Update: 2020-07-06 13:00 GMT

അമരാവതി: ആന്ധ്ര പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,322 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 20,019 ആയി. ഇന്ന് 7 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ആകെ മരണം 239 ആയെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് നോഡല്‍ ഓഫിസര്‍ പുറത്തിറക്കിയ പ്രതിദിന വാര്‍ത്താകുറിപ്പില്‍ പറയുന്നു.

''24 മണിക്കൂറിനുള്ളില്‍ 16,712 പേരുടെ സാംപിളുകള്‍ പരിശോധിച്ചു. അതില്‍ 1263 എണ്ണം പോസിറ്റീവ് ആയി. അതിനും പുറമെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുവന്ന 56 പേര്‍ക്കും ഇതര രാജ്യങ്ങളില്‍ നിന്നെത്തിയ 3 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഇന്നു മാത്രമുള്ള പോസിറ്റീവ് കേസുകളുടെ എണ്ണം 1,322 ആയി''- ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പറയുന്നു.

സംസ്ഥാനത്ത് 8,920 പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ ഇതുവരെ 6,97,413 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 24,248 എണ്ണവും കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് റിപോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് രാജ്യത്ത് 2,53,287 ആക്റ്റീവ് കേസുകളാണ് ഉള്ളത്. 4,24,432 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.  

Tags:    

Similar News