അമരാവതി: ആന്ധ്രാപ്രദേശില്‍ 24 മണിക്കൂറിനിടെ 8,012 പേര്‍ക്ക് കൂടി zകാവിഡ് സ്ഥിരീകരിച്ചു. 88 പേര്‍ ഇന്നലെ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 2,89,829 ആയി. ഇതില്‍ 85,945 പേരാണ് നിലവില്‍ ചികിnd]mയിലുള്ളത്. 2,01,234 പേര്‍ രോഗ മുക്തരായി ആശുപത്രിവിട്ടു. സംസ്ഥാനത്തെ മൊത്തം മരണം 2,650 ആയി. ഇന്നലെ 10,117 പേര്‍ രോഗ മുക്തരായെന്ന് ആന്ധ്രാപ്രദേശ് അരോഗ്യ വകുപ്പ് വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ പുതുതായി 11,111 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 288 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 8,837 പേര്‍ ഇന്നലെ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,95,865 ആയി. 1,58,395 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 4,17,123 പേര്‍ രോഗമുക്തരായപ്പോള്‍ 20,037 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.