മധ്യപ്രദേശില്‍ മുസ് ലിം പള്ളിക്കു നേരെ 'അജ്ഞാത'രുടെ ആക്രമണം; മിനാരങ്ങളിലും മഖാമിലും കാവിപൂശി
നര്‍മദാപുരം; മധ്യപ്രദേശിലെ മുസ് ലിം പള്ളിക്കുനേരെ അജ്ഞാതരുടെ ആക്രമണം. പള്ളിയുടെ ചില ഭാഗങ്ങള്‍ തകര്‍ക്കുകയും മിനാരങ്ങളില്‍ കാവിപൂശുകയും ചെയ്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്.
നര്‍മദാപുരത്തുനിന്ന് 40 കിലോമീറ്റര്‍ അകലെ ഹൈവേ 22ലെ പള്ളിക്കു നേരെയാണ് ആക്രമണം നടന്നത്. ഇന്ന് രാവിലെ ആറ് മണിയോടെ പ്രദേശവാസികളാണ് ആക്രമണം നടന്ന വിവരം പുറത്തെത്തിച്ചത്. വാതിലുകളും ജനലുകളും തകര്‍ത്തിട്ടുണ്ട്. പലയിടങ്ങളിലും കാവിപൂശിയിട്ടുണ്ട്.
ഗ്രാമത്തിലെ ഏതാനും യുവാക്കളാണ് സംഭവം തന്നെ വിളിച്ചറിയിച്ചതെന്ന് കെയര്‍ടേക്കര്‍ അബ്ദുള്‍ സത്താര്‍ പറഞ്ഞു.
'അവിടെയെത്തിയപ്പോള്‍, പള്ളിയുടെ തടികൊണ്ടുള്ള വാതിലുകള്‍ തകര്‍ത്ത് അവ മരു നദിയില്‍ തള്ളിയതായി ഞങ്ങള്‍ മനസ്സിലാക്കി. മിിനാരത്തിന് മാത്രമല്ല, മഖാമിനും പ്രവേശന കവാടത്തിനും കാവി പൂശിയിരുന്നു. പളളിവളപ്പിലെ ഹാന്‍ഡ് പമ്പും തകര്‍ത്തു.''- അദ്ദേഹം പറഞ്ഞു.
ഗ്രാമീണര്‍ ഹൈവേ 22 തടഞ്ഞശേഷമാണ് പോലിസ് കേസെടുക്കാന്‍ തയ്യാറായതെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. പോലിസും ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധികളും സ്ഥലത്തെത്തിയ ശേഷമാണ് പ്രതിഷേധം താല്‍ക്കാലികമായി അവസാപ്പിച്ചത്.
പോലിസ് 295എ അനുസരിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രദേശത്ത് പോലിസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.
കേസെടുത്തിട്ടുണ്ടെന്നും എന്നാല്‍ പള്ളി പഴയ മട്ടിലാക്കുന്നതിനാണ് മുന്‍ഗണനയെന്നും മഖാന്‍ നഗര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ഹേമന്ദ് ശ്രീവാസ്തവ പറഞ്ഞു.