കണ്ണൂര്‍ ജില്ലയിലെ 31 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

Update: 2020-08-26 17:08 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട 31 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ തൃപ്പങ്ങോട്ടൂര്‍ 3, തലശ്ശേരി നഗരസഭ 21, 48, കുന്നോത്തുപറമ്പ 14,15 കണ്ണൂര്‍ കോര്‍പ്പറേഷന്‍ 12,41, മട്ടന്നൂര്‍ നഗരസഭ 8, കുറ്റിയാട്ടൂര്‍ 15, പാട്യം 1, നാറാത്ത് 2,15, കുറുമാത്തൂര്‍ 16,17 ചപ്പാരപ്പടവ് 3,6 കോട്ടയം മലബാര്‍ 12 എരഞ്ഞോളി 1,3, പെരളശ്ശേരി 8 പാനൂര്‍ നഗരസഭ 37, കൂത്തുപറമ്പ നഗരസഭ 7, ശ്രീകണ്ഠപുരം 26, പയ്യന്നൂര്‍ നഗരസഭ 2, ധര്‍മ്മടം 13, മാങ്ങാട്ടിടം 10, പേരാവൂര്‍ 15, കൊട്ടിയൂര്‍ 1, മാലൂര്‍ 13, മൊകേരി 2, 5 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

അതേസമയം, നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ കോര്‍പ്പറേഷന്‍ 16,17,19, അഞ്ചരക്കണ്ടി 1-3, 6-15, ചെമ്പിലോട് 2-9,12,13, മുണ്ടേരി 17, പെരളശ്ശേരി 6, ചെറുകുന്ന് 13, മാടായി 1, 18 പരിയാരം 15, ചെറുതാഴം 6,12 കടന്നപ്പള്ളി പാണപ്പുഴ 9, ശ്രീകണ്ഠപുരം 13,30, ചെങ്ങളായി 12,13 ആലക്കോട് 17, ഉദയഗിരി 3, ഇരിട്ടി 5,9,10,11, ഇരിക്കൂര്‍ 7 എന്നീ വാര്‍ഡുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി. 

Tags:    

Similar News