വയനാട്ടില്‍ ഒരു കൊവിഡ് മരണം കൂടി
കല്‍പറ്റ പുളിയാര്‍മല ആദിത്യ വീട്ടില്‍ സദാനന്ദന്‍ (82) ആണ് മരിച്ചത്.
കല്‍പറ്റ: വയനാട്ടില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കല്‍പറ്റ പുളിയാര്‍മല ആദിത്യ വീട്ടില്‍ സദാനന്ദന്‍ (82) ആണ് മരിച്ചത്. ഇയാള്‍ ഹൃദയ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികില്‍സയിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് സെപ്തംബര്‍ 22നാണ് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.