വിദേശ തൊഴിലന്വേഷകര്‍ക്ക് വീണ്ടും തിരിച്ചടി: അകൗണ്ടിങ്, ഐടി, ടെലികോം എഞ്ചിനീയറിങ് ജോലികള്‍ സൗദി സ്വദേശിവല്‍കരിക്കുന്നു
റിയാദ്: വിദേശ തൊഴിലന്വേഷകര്‍ക്ക് വീണ്ടും തിരിച്ചടി നല്‍കിക്കൊണ്ട് സൗദി അറേബ്യയുടെ പുതിയ പ്രഖ്യാപനം. അകൗണ്ടിങ്, ഐടി, ടെലികോം എഞ്ചിനീയറിങ് ജോലികള്‍ സ്വദേശിവല്‍കരിക്കും എന്നാണ് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചത്. മലയാളി യുവാക്കള്‍ കൂടുതലായി ജോലി തിരഞ്ഞിരുന്ന മേഖലകളാണ് സൗദി സ്വദേശിവല്‍കരിക്കുന്നത്.
പുതിയ തീരുമാനത്തിലൂടെ സ്വദേശികളായ തൊഴില്‍രഹിതരുടെ നിരക്ക് കുറക്കാനാവുമെന്നാണ് മന്ത്രാലയം പറയുന്നത്. ഈ മേഖലകളില്‍ ബിരുദധാരികളായ നിരവധി സൗദി യുവാക്കളുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷം 150000 സൗദികള്‍ക്കാണ് മറ്റു മേഖലകളിലെ സ്വദേശിവല്‍ക്കരണത്തിലൂടെ ജോലി ലഭിച്ചത്.