സൗദിയില്‍ പുതിയ റെയില്‍വേ പദ്ധതിക്ക് തുടക്കം

പാതകളില്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങും.

Update: 2022-10-12 10:59 GMT

റിയാദ്: സൗദി അറേബ്യയിലെ റെയില്‍പാതകളെ ജുബൈല്‍ വ്യവസായ നഗരം വഴി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഇരു പാതകളെയും തമ്മില്‍ ബന്ധപ്പിക്കാന്‍ 124 കിലോമീറ്റര്‍ നീളമുള്ള റെയില്‍വേ ജുബൈല്‍ വ്യവസായ നഗരത്തിലൂടെ സ്ഥാപിക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ നായിഫ് ഉദ്ഘാടനം ചെയ്തു.

ജുബൈലിലെ സദാറ കമ്പനി മുതല്‍ കിങ് ഫഹദ് ഇന്‍ഡസ്ട്രിയല്‍ പോര്‍ട്ട്, ജുബൈല്‍ കൊമേഴ്‌സ്യല്‍ പോര്‍ട്ട് എന്നിവിടങ്ങള്‍ വരെ വ്യാപിച്ച് കിടക്കുന്നതാവും ഈ റെയില്‍വേ. കിങ് ഫഹദ് തുറമുഖത്ത് നിന്ന് പ്രതിവര്‍ഷം 60 ലക്ഷം ടണ്ണിലധികം ദ്രാവക, ഖര പദാര്‍ഥങ്ങള്‍ ഈ പാത വഴി കയറ്റി അയക്കാനാവും. പാതകളില്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങും.

Tags:    

Similar News