അവശ്യവസ്തുക്കളുടെ കൈമാറ്റം: തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ റെയില്‍വേയുടെ സ്പെഷ്യല്‍ പാര്‍സല്‍ സര്‍വീസ്

ഈ മാസം ഒമ്പതു മുതല്‍ ഏപ്രില്‍ 14 വരെയായിരിക്കും സര്‍വീസ്. രണ്ടു ഭാഗങ്ങളിലേക്കുമായി ആറു സര്‍വീസുകള്‍ വീതമാണ് നടത്തുക. പൊതുജനങ്ങള്‍ക്ക് ആവശ്യ സാധനങ്ങള്‍ ഈ സംവിധാനം വഴി കൈമാറാനാവും. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നുമുള്ള പാര്‍സല്‍ ട്രെയിന്‍ സര്‍വീസുകള്‍ രാവിലെ എട്ടിന് പുറപ്പെട്ട് വൈകിട്ട് ആറിന് യഥാസ്ഥാനങ്ങളിലെത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 81295 99529 (ചീഫ് പാഴ്സല്‍ ഇന്‍സ്പെക്ടര്‍), 95678 69375 (കൊമേഴ്സ്യല്‍ കണ്‍ട്രോള്‍) നമ്പറുകളില്‍ ബന്ധപ്പെടാം

Update: 2020-04-07 15:21 GMT

കൊച്ചി: അത്യാവശ്യ സാധനങ്ങളുടെ കൈമാറ്റത്തിനായി തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ റെയില്‍വേ പ്രത്യേക പാര്‍സല്‍ സര്‍വീസ് തുടങ്ങും. ഈ മാസം ഒമ്പതു മുതല്‍ ഏപ്രില്‍ 14 വരെയായിരിക്കും സര്‍വീസ്. രണ്ടു ഭാഗങ്ങളിലേക്കുമായി ആറു സര്‍വീസുകള്‍ വീതമാണ് നടത്തുക. പൊതുജനങ്ങള്‍ക്ക് ആവശ്യ സാധനങ്ങള്‍ ഈ സംവിധാനം വഴി കൈമാറാനാവും.

തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നുമുള്ള പാര്‍സല്‍ ട്രെയിന്‍ സര്‍വീസുകള്‍ രാവിലെ എട്ടിന് പുറപ്പെട്ട് വൈകിട്ട് ആറിന് യഥാസ്ഥാനങ്ങളിലെത്തും. തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍. പാര്‍സല്‍ ബുക്കിങിന് തിരുവനന്തപുരം, കൊല്ലം പാര്‍സല്‍ ഓഫീസുകള്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ഏഴു വരെ പ്രവര്‍ത്തിക്കും.

കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍ എന്നിവിടങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചു വരെയായിരിക്കും പ്രവര്‍ത്തന സമയം. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ക്വിന്റലിന് 147 രൂപയും കോഴിക്കോട്ടേക്ക് 220 രൂപയുമായിരിക്കും പാഴ്സല്‍ നിരക്ക്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 81295 99529 (ചീഫ് പാഴ്സല്‍ ഇന്‍സ്പെക്ടര്‍), 95678 69375 (കൊമേഴ്സ്യല്‍ കണ്‍ട്രോള്‍) നമ്പറുകളില്‍ ബന്ധപ്പെടാം. 

Tags:    

Similar News