എറണാകുളത്ത് റെയില്‍വേയുടെ കേബിള്‍ കത്തി സിഗ്നല്‍ സംവിധാനം തകരാറിലായി; തീവണ്ടികള്‍ വൈകുന്നു

എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനും നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനുമിടയിലുള്ള പ്രധാന സിഗ്നനല്‍ സംവിധാനം നിയന്ത്രിക്കുന്ന കേബിള്‍ ശൃഖലയാണ് കത്തിയത്. ഇതിനു സമീപം ആരോ വേസ്റ്റ് കൂട്ടിയിട്ട് കത്തിച്ചതിനെ തുടര്‍ന്നാണ് കേബിളുകളും കത്തിയതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു. ഇന്നു പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് സിഗ്നല്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് റെയില്‍വേയുടെ ബന്ധപ്പെട്ട് ഡിപാര്‍ട്‌മെന്റ് അധികൃതര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കേബിള്‍ കത്തിയതായി ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് അപ്പോള്‍ മുതല്‍ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ഉച്ചയോടെ മാത്രമെ പരിഹരിക്കപെടുകയുള്ളു

Update: 2019-12-22 05:29 GMT

കൊച്ചി: കേബിള്‍ കത്തിയതിനെ തുടര്‍ന്ന് എറണാകുളത്ത് സിഗ്നല്‍ സംവിധാന തകരാറിലായി. ഇതേ തുടര്‍ന്ന് തീവണ്ടി ഗതാഗതം താറുമാറായി. മിക്ക തീവണ്ടികളും വൈകുന്നു. യാത്രക്കാരും ദുരിതത്തില്‍. ഉച്ചയോടെയോടെ മാത്രമെ തീവണ്ടി ഗതാഗതം സാധാരണ നിലയിലാകുകയള്ളു.എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനും നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനുമിടയിലുള്ള പ്രധാന സിഗ്നനല്‍ സംവിധാനം നിയന്ത്രിക്കുന്ന കേബിള്‍ ശൃഖലയാണ് കത്തിയത്. ഇതിനു സമീപം ആരോ വേസ്റ്റ് കൂട്ടിയിട്ട് കത്തിച്ചതിനെ തുടര്‍ന്നാണ് കേബിളുകളും കത്തിയതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു. ഇന്നു പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് സിഗ്നല്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് റെയില്‍വേയുടെ ബന്ധപ്പെട്ട് ഡിപാര്‍ട്‌മെന്റ് അധികൃതര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കേബിള്‍ കത്തിയതായി ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് അപ്പോള്‍ മുതല്‍ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ഉച്ചയോടെ മാത്രമെ പരിഹരിക്കപെടുകയുള്ളു. അതുവരെ തീവണ്ടികള്‍ വൈകിയായിരിക്കും ഓടുക. വേസ്റ്റ് കത്തിച്ചയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. നിലവില്‍ തീവണ്ടികള്‍ ഒന്നും റദ്ദുചെയ്തിട്ടില്ലെങ്കിലും പല തീവണ്ടികളും വഴി തിരിച്ചു വിടുകയും സമയക്രമം പുനക്രമീകരിക്കുകുയം ചെയ്തിട്ടുണ്ട്. തിരുവനന്തപുരതത്ത് നിന്നും ഷൊര്‍ണൂര്‍ വരെ പോകുന്ന വേണാട് എക്‌സപ്രസ് ഇന്ന് രാവിലെ എറണാകുളം സൗത്തിലെത്താതെയാണ് നോര്‍ത്തിലേക്ക് പോയത്. ഇതു കൂടാതെ രാവിലെ ആറു മണിക്ക് പുറപ്പെടേണ്ടിയിരുന്ന എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ രണ്ടര മണിക്കൂറിലധികം വൈകി 8.40 ഓടെയാണ് പുറപ്പെട്ടത്.രാവിലെ 9.05 ന് പുറപ്പെടേണ്ടിയിരുന്ന ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ 11.45 ന് മാത്രമെ പുറപെടുകയുള്ളു.തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ 12.45 നും ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ ഉച്ചയ്ക്ക് 02-05നും മാത്രമെ പുറപ്പെടുകയുള്ളുവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Tags:    

Similar News