പട്ടികജാതിക്കാരിയായ വൃദ്ധയെ കബളിപ്പിച്ച് 22 സെന്റ് സ്ഥലവും വീടും തട്ടിയെടുത്ത സംഭവം: പ്രതി പിടിയില്‍

കണ്ണൂര്‍ ചിറക്കല്‍ സ്വദേശി ജിഗീഷ് (38) നെയാണ് മുനമ്പം ഡിവൈഎസ്പി എം കെ മുരളിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്

Update: 2022-09-16 11:01 GMT

കൊച്ചി: പട്ടികജാതിക്കാരിയായ വൃദ്ധയെ കബളിപ്പിച്ച് 22 സെന്റ് സ്ഥലവും വീടും തട്ടിയെടുത്തയാള്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ ചിറക്കല്‍ സ്വദേശി ജിഗീഷ് (38) നെയാണ് മുനമ്പം ഡിവൈഎസ്പി എം കെ മുരളിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ചേന്ദമംഗലം കിഴക്കുപുറം സ്വദേശിനിയായ സാവിത്രിയെന്ന 73 കാരിയുടെ ഭര്‍ത്താവിന്റെ പേരിലുള്ള വീടും പുരയിടവുമാണ് 86 ലക്ഷം രൂപയ്ക്ക് വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നാല് ലക്ഷം രൂപ മാത്രം നല്‍കി ആധാരം ചെയ്ത് തട്ടിയെടുത്തത്. സാവിത്രിയുടെ മകനുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്.

അന്വേഷണത്തിനിടയില്‍ ഏതാനും മാസം മുമ്പ് സാവിത്രി മരണപ്പെട്ടിരുന്നു. സമാനമായ തട്ടിപ്പിന് ഇയാള്‍ക്കെതിരെ വിവിധ സ്‌റ്റേഷനുകളില്‍ പതിനഞ്ചോളം കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു. സുപ്രീം കോടതി ജഡ്ജിയാണെന്ന് പറഞ്ഞ് ആള്‍മാറാട്ടം നടത്തിയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പറവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Tags:    

Similar News