യുവാവിനെ കാറിടിപ്പിച്ച് വീഴ്ത്തിയശേഷം വധിക്കാന്‍ ശ്രമം: അഞ്ച് പേര്‍ അറസ്റ്റില്‍

അശമന്നൂര്‍ സ്വദേശികളായ വിപിന്‍ (36), ജിജോ (30),നൂലേലി സ്വദേശകളായ മഹേഷ് (42), നൂലേലി അനന്തകൃഷ്ണന്‍ (ശ്യാം 28), അരുണ്‍ ചന്ദ്രന്‍ (കണ്ണന്‍ 38 ) എന്നിവരെയാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്. ഇരുമലപ്പടി സ്വദേശി അഷ്‌റഫിന് നേരെയാണ് ആക്രമണമുണ്ടായത്

Update: 2022-09-07 04:49 GMT

കൊച്ചി: ഇരുമലപ്പടി സ്വദേശിയായ യുവാവിനെ കാറിടിപ്പിച്ച് വീഴ്ത്തിയശേഷം വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. അശമന്നൂര്‍ സ്വദേശികളായ വിപിന്‍ (36), ജിജോ (30),നൂലേലി സ്വദേശകളായ മഹേഷ് (42), നൂലേലി അനന്തകൃഷ്ണന്‍ (ശ്യാം 28), അരുണ്‍ ചന്ദ്രന്‍ (കണ്ണന്‍ 38 ) എന്നിവരെയാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈയില്‍ രാതി ഇളമ്പ്ര പാലായത്ത് കാവ് ജംങ്ഷനില്‍ വച്ച് ഇരുമലപ്പടി സ്വദേശി അഷ്‌റഫിന് നേരെയാണ് ആക്രമണമുണ്ടായത്.

അഷ്‌റഫ് ഇടനില നിന്ന് വാഹനം പണയത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വധശ്രമത്തില്‍ കലാശിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അഷ്‌റഫിനെ പിക്കപ്പ് വാഹനത്തിലെത്തിയ സംഘം ഇടിച്ച് വീഴ്ത്തിയശേഷം ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍പ്പോയ സംഘത്തെ തെങ്കാശിയില്‍ നിന്നുമാണ് പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എസ്‌ഐ മാരായ മാഹിന്‍ സലിം, സി എം മുജീബ് സിപിഒമാരായ പി എം അജിംസ്, സനല്‍ വി കുമാര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News