കേന്ദ്രമന്ത്രിയുടെ പി എ ചമഞ്ഞ് വന്‍ തട്ടിപ്പ്; പ്രതി പോലീസ് പിടിയില്‍
തൃശ്ശൂര്‍ പുന്നയൂര്‍ സ്വദേശി നവാബ് വാജിദ്(32)നെയാണ് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശശിധരന്‍ ന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജയകുമാര്‍, സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്
കൊച്ചി: കേന്ദ്രമന്ത്രിയുടെ പി എ ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി പോലിസ് പിടിയില്‍.തൃശ്ശൂര്‍ പുന്നയൂര്‍ സ്വദേശി നവാബ് വാജിദ്(32)നെയാണ് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശശിധരന്‍ ന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജയകുമാര്‍, സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ എറണാകുളം മറൈന്‍ഡ്രൈവിലെ അപ്പാര്‍ട്ടുമെന്റിലാണ് താമസിക്കുന്നത്.പോലീസ് അന്വേഷിക്കുന്നുണ്ട് എന്ന് അറിഞ്ഞ ഇയാള്‍ ഹോസുര്‍,ബംഗളുരു നേപ്പാള്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലിസ് സംഘം ഇയാള്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
എല്‍ജെപി പാര്‍ട്ടിയുടെ കേന്ദ്ര മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആണെന്ന് പറഞ്ഞു ദുബായിലും മറ്റു രാജ്യങ്ങളിലും കോളജുകളും അനുബന്ധ സ്ഥാപനങ്ങളും തുറക്കുമെന്നും അതിലേക്ക് ജോലിക്ക് താല്‍പര്യമുള്ളവരെ വന്‍ തുക വാങ്ങി ദുബായിലേക്ക് അയക്കുകയും അവരെ വിസിറ്റിംഗ് വിസയില്‍ നിര്‍ത്തുകയും ആണ് ഇയാള്‍ ചെയ്യുന്നതെന്ന് പോലിസ് പറഞ്ഞു.പരാതിക്കാരന്റെ അനിയനെ ദുബായിയില്‍ കേന്ദ്രസര്‍ക്കാര്‍ കയറ്റി അയക്കുന്ന ഫുഡ് പ്രൊഡക്ടസ് കടകളില്‍ വെക്കുന്നതിലേക്കുള്ള ഓര്‍ഡര്‍ എടുക്കണം എന്ന് പറഞ്ഞാണ് പണം വാങ്ങിയത്. കൂടാതെ പാര്‍ട്ടിയുടെ എംപിക്ക് സമ്മാനമായി ഒരു ആപ്പിള്‍ ഐഫോണ്‍ കൊടുക്കണം എന്നും അതിലേക്കായി ഒന്നരലക്ഷം രൂപ വില വരുന്ന ആപ്പിള്‍ ഫോണ്‍ മേടിക്കുകയും ചെയ്തു.
ഇയാള്‍ ദുബായിലും മറ്റും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും മറ്റും പറഞ്ഞ് നിരവധി ആളുകളുടെ കയ്യില്‍ നിന്ന് പണം മേടിച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. പ്രതി അറസ്റ്റിലായത് അറിഞ് സ്ത്രീകളടക്കം കൂടുതല്‍ പേര്‍ പോലീസിനെ സമീപിക്കുന്നുണ്ട് .ഇയാള്‍ സൈക്കോളജിസ്റ്റ് ആണെന്നും ഇയാളുടെ പേരില്‍ ആശുപത്രി ഉണ്ടെന്നും മറ്റും ഇയാള്‍ പറഞ്ഞതായും പരാതിക്കാര്‍ പറഞ്ഞതായും പോലിസ് പറഞ്ഞു. പ്രിന്‍സിപ്പല്‍സ് ഇന്‍സ്‌പെക്ടര്‍ അഖില്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഷാജി, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ അനീഷ്, ഇഗ്‌നേഷ്യസ്,വിനോദ് എന്നിവരും പ്രതിയെ അറസ്റ്റു ചെയ്യാന്‍ നേതൃത്വം നല്‍കി