തെലങ്കാനയില്‍ സോനു സൂദിന്റെ പേരില്‍ വീണ്ടുമൊരു ക്ഷേത്രം കൂടി

Update: 2021-10-08 06:19 GMT

ഖമ്മം: തെലങ്കാനയിലെ ഖമ്മത്ത് സോനു സൂദിന്റെ പേരില്‍ വീണ്ടുമൊരു ക്ഷേത്രം കൂടി. ഖമ്മം ജില്ലയിലെ ഗാര്‍ലപഡ ഗ്രാമത്തിലെ ഗുറാം വെങ്കിടേശാണ് സോനു സൂദിന്റെ പേരില്‍ ക്ഷേത്രം നിര്‍മിച്ചത്.

മഹാമാരി കാലത്ത് അദ്ദേഹം നിരവധി പേരെ സഹായിച്ചു. അദ്ദേഹത്തിന്റെ ആരാധകരായ ഞങ്ങള്‍ക്ക് ഇത്തരമൊരു ക്ഷേത്രം നിര്‍മിക്കുന്നത് ആഹ്ലാദകരമാണെന്ന് വെങ്കിടേശ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മറ്റു ചിലര്‍ സിദ്ദിപെട്ട് ദുബ്ബ തണ്ട ഗ്രാമത്തില്‍ സമാനമായ ക്ഷേത്രം പണിതീര്‍ത്തിരുന്നു.

കൊവിഡ് കാലത്ത് വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിയ കുടിയേറ്റത്തൊഴിലാളികളെ സ്വന്തം വീടുകളിലേക്ക് തിരികെയെത്തിക്കാന്‍ സോനു സൂദ് വലിയ സഹായം ചെയ്തിരുന്നു.

കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ഒരു പോര്‍ട്ടലും തുടങ്ങി. കിര്‍ഗിസ്ഥാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ചാര്‍ട്ടേഡ് വിമാനം സോനു സൂദ് ഏര്‍പ്പാടാക്കിയിരുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സോനു സൂദ് തന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 

Tags:    

Similar News