ഉയര്‍ന്ന താപനില; തെലങ്കാനയില്‍ ഇനി ഹാഫ് ഡേ സ്‌കൂള്‍
ഏപ്രില്‍ 23 വരെ ഹാഫ് ഡേ സ്‌കൂളുകള്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

ഹൈദരാബാദ്: സ്‌കൂള്‍ പ്രവൃത്തി സമയം പകുതി ദിവസമാക്കി പുനഃക്രമീകരിച്ച് തെലങ്കാന സര്‍ക്കാര്‍. സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നതിനെ തുടര്‍ന്നാണ് ഹാഫ് ഡേ സ്‌കൂള്‍ എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.
തെലങ്കാനയിലെ സര്‍ക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ്, സ്വകാര്യ സ്‌കൂളുകള്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ പ്രവര്‍ത്തിക്കുമെന്നാണ് അറിയിപ്പ്. എല്ലാ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂളുകള്‍ക്കും ഇത് ബാധകമായിരിക്കുമെന്നും ഏപ്രില്‍ 23 വരെ ഹാഫ് ഡേ സ്‌കൂളുകള്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, ഇന്നലെ ആദിലാബാദിലാണ് ഏറ്റവും ഉയര്‍ന്ന താപനിലയായ 39.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഹൈദരാബാദിലെ ആസിഫ്‌നഗറിലാണ് ഏറ്റവും ഉയര്‍ന്ന താപനിലയായ 35.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.