ബലാല്‍സംഗത്തിനെതിരായ പ്രതിഷേധം കലാപത്തിലേക്ക് വഴിമാറി; തെലങ്കാനയില്‍ പള്ളിയും കടകളും തകര്‍ത്തു(VIDEO)

പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി സംഘടനകള്‍ ചൊവ്വാഴ്ച ജൈനൂര്‍ മണ്ഡല്‍ സെന്ററില്‍ നടത്തിയ പ്രതിഷേധമാണ് മുസ് ലിം വിരുദ്ധ ആക്രമണത്തിലേക്ക് നീങ്ങിയത്.

Update: 2024-09-04 15:15 GMT

ആസിഫാബാദ്: തെലങ്കാനയില്‍ ബലാല്‍സംഗശ്രമക്കേസ് ആരോപണത്തിന്റെ പേരില്‍ പ്രതിയുടെ മതം പറഞ്ഞ് മുസ് ലിംകള്‍ക്കു നേര വ്യാപക ആക്രമണം. ആസിഫാബാദിലെ ജൈനൂരിലാണ് മുസ് ലിംകളുടെ കടകളും പള്ളിയും തകര്‍ത്തത്. കല്ലേറും തീവയ്പും അരങ്ങേറിയിട്ടുണ്ട്. അദിവാസി വിഭാഗക്കാരാണ് ആക്രമണത്തിനു പിന്നില്‍. ആയിരക്കണക്കിന് അക്രമികള്‍ അഴിഞ്ഞാടിയപ്പോള്‍ പോലിസെത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

  Dear @RahulGandhi & @priyankagandhi horrible videos are coming from #Jainoor Village of #Asifabad district of #Telangana where properties of Minority community damaged in retaliation to irresponsible & shameful act of person. I request you to kindly instruct @TelanganaCMOpic.twitter.com/vp3m1o58ZJ

ചൊവ്വാഴ്ച ജെയ്‌നൂര്‍ മണ്ഡലിലെ രാഘവപൂര്‍ ഗ്രാമത്തിലെ ദേവഗുഡയില്‍ നിന്നുള്ള 45 കാരിയായ ആദിവാസി യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഇതിനുശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ആരോപിച്ച് സോനുപട്ടേല്‍ ഗ്രാമത്തില്‍ നിന്നുള്ള ഓട്ടോ ഡ്രൈവര്‍ മുക്ദൂമിനെ അറസ്റ്റ് ചെയ്തു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി സംഘടനകള്‍ ചൊവ്വാഴ്ച ജൈനൂര്‍ മണ്ഡല്‍ സെന്ററില്‍ നടത്തിയ പ്രതിഷേധമാണ് മുസ് ലിം വിരുദ്ധ ആക്രമണത്തിലേക്ക് നീങ്ങിയത്. മുസ് ലിം പള്ളിക്കും സ്ഥാപനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ഇത് റിപോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു. ബലാല്‍സംഗക്കേസിനെതിരായ പ്രതിഷേധം പൊടുന്നനെ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. ഏതാനും കടകള്‍ക്കും മറ്റും തീയിടുകയും ചെയ്തു. ബലാല്‍സംഗശ്രമത്തില്‍ പ്രതിഷേധിച്ച് ആദിവാസി സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 5000ത്തോളം ആദിവാസികള്‍ ജൈനൂര്‍ മണ്ഡല്‍ സെന്ററില്‍ സംഘടിച്ചാണ് ആക്രമണം നടത്തിയത്. വിവരമറിഞ്ഞ് ലോക്കല്‍ പോലിസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളുടെ എണ്ണം കണ്ട് ഒന്നും ചെയ്തില്ലെന്നാണ് റിപോര്‍ട്ട്.

  

ഓട്ടോയില്‍ കയറിയെ 45കാരിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച ശേഷം രാഘവപൂരിനും സോയംഗുഡം ഗ്രാമത്തിനും ഇടയിലുള്ള റോഡില്‍ ഉപേക്ഷിച്ചെന്നാണ് ആരോപണം. തുടര്‍ന്ന് വടി കൊണ്ട് അടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും അബോധാവസ്ഥയിലായതോടെ മരിച്ചെന്ന് കരുതി റോഡില്‍ ഉപേക്ഷിച്ചെന്നുമാണ് പറയുന്നത്. വഴിയാത്രക്കാരാണ് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്.

ബോധം വന്നപ്പോള്‍ പീഡനം സംബന്ധിച്ച് വെളിപ്പെടുത്തുകയും സഹോദരന്‍ തിങ്കളാഴ്ച പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. ആക്രമണത്തെ അപലപിച്ച അസദുദ്ദീന്‍ ഉവൈസി എപി തെലങ്കാന ഡിജിപി ഡോ. ജിതേന്ദ്രയുമായി സംസാരിച്ചു. സംഭവം നിരീക്ഷിച്ചു വരികയാണെന്നും കൂടുതല്‍ സേനയെ അയച്ചിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും തെലങ്കാന ഡിജിപി ഉറപ്പുനല്‍കിയതായും ഉവൈസി പറഞ്ഞു.

Tags:    

Similar News