ബിജെപി നേതാക്കളുടെ പ്രവാചകനിന്ദ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് ഏറ്റ കളങ്കം: ഷംസുല്‍ ഹുദാ ഉലമാ കൗണ്‍സില്‍

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വിദ്വേഷത്തിന്റെയും ബുള്‍ഡോസറിന്റെയും രാഷ്ട്രീയം രാജ്യത്തെ ലോകത്തിനു മുന്നില്‍ ഇകഴ്ത്തിയിരിക്കുകയാണ്

Update: 2022-06-09 13:42 GMT

കൊല്ലം: ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയും നവീന്‍കുമാര്‍ ജിന്‍ഡാലും നടത്തിയ പ്രവാചകനിന്ദ ഇന്ത്യയുടെ മതനിരപേക്ഷതക്കും സഹവര്‍ത്തിത്വനുമേറ്റ തീരാകളങ്കമാണെന്നും മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിച്ച് രാജ്യത്തിന്റെ പ്രതിച്ഛായക്കേറ്റ കളങ്കത്തിന് പരിഹാരം കാണണമെന്നും ഷംസുല്‍ ഹുദാ ഉലമാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വിദ്വേഷത്തിന്റെയും ബുള്‍ഡോസറിന്റെയും രാഷ്ട്രീയം രാജ്യത്തെ ലോകത്തിനു മുന്നില്‍ ഇകഴ്ത്തിയിരിക്കുകയാണ്. മസ്ജിദുകള്‍ക്കും മദ്‌റസകള്‍ക്കും മുസ്‌ലിം പൈതൃകങ്ങള്‍ക്കും എതിരെയുള്ള കടന്നുകയറ്റം വെച്ചു പൊറുപ്പിക്കാനാവില്ല.

രാജ്യത്തിന്റെ നിര്‍മ്മിതിക്കായി ജിവനും ജീവിതവും സമര്‍പ്പിച്ച മുസ്‌ലിം സമുദായത്തിന് നേരെ നടക്കുന്ന കടന്നുകയറ്റം കണ്ടില്ലെന്നു നടിക്കാനാവില്ല. ഇടത്തറ മിസ്ബാഹുല്‍ ഹുദാ അറബിക് കോളജില്‍ നടന്ന യോഗം അബൂത്വല്‍ഹ അബ്ദുറഹ്മാന്‍ മൗലവി ഉല്‍ഘാടനം നിര്‍വ്വഹിച്ചു. അബ്ദുഷുക്കൂര്‍ മൗലവി അല്‍ ഖാസിമി അധ്യക്ഷത വഹിച്ചു. അബ്ദു റസ്സാഖ് മൗലവി അല്‍ ഖാസിമി, ഹബീബുല്ലാ മൗലവി അല്‍ ഖാസിമി, ഇപി അബൂബക്കര്‍ അല്‍ ഖാസിമി എന്നിവര്‍ സംസാരിച്ചു. 

Tags:    

Similar News