മാള ഗ്രാമപഞ്ചായത്തിലെ ആന്റിജന്‍ പരിശോധന: 45 പേര്‍ക്ക് കൊവിഡ്

Update: 2020-09-25 15:15 GMT


മാളഃ മാള ഗ്രാമപഞ്ചായത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ 96 പേരില്‍ 45 പേര്‍ക്ക് ഫലം പോസിറ്റീവ് ആയി. മാള ഗ്രാമപഞ്ചായത്തില്‍ രണ്ട്, അഞ്ച്, എട്ട്, ഒന്‍പത്, 14, 17, 18 വാര്‍ഡുകളിലായി 42 പേര്‍ക്കും പൊയ്യ ഗ്രാമപഞ്ചായത്തില്‍ രണ്ട് പേര്‍ക്കും കാടുകുറ്റി ഗ്രാമപഞ്ചായത്തില്‍ ഒരാള്‍ക്കുമാണ് കൊവിഡ് പോസിറ്റിവ് ആയത്.

മാള ഗ്രാമപഞ്ചായത്തിലെ കുന്നത്തുകാട് പ്രദേശത്തെ 26 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി എ വേണു അറിയിച്ചു. ഇവിടെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ക്വാറന്റീന്‍ കേന്ദ്രം ആക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പ്രവൃത്തികള്‍ ക്രമീകരിച്ച് വരികയാണ്. മാള ഗ്രാമപഞ്ചായത്ത് 17 ാം വാര്‍ഡിലെ വീട്ട് നമ്പര്‍ 603 മുതല്‍ 771 വരെ കണ്ടെയിന്‍മെന്റ് സോണാക്കിയിരിക്കുകയാണ്.

Similar News