യുപിയില്‍ അപ്‌നാദള്‍-എസ് എംഎല്‍എ രാജിവച്ചു; ഇന്ന് സമാജ് വാദി പാര്‍ട്ടിയില്‍ ചേരും
ലഖ്‌നോ: അപ്‌നാ ദള്‍ എസ് എംഎല്‍എ ചൗധരി അമര്‍ സിങ് രാജിവച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേരുന്നു. ബിജെപിയില്‍ നിന്ന് ഒമ്പത് എംഎല്‍എമാര്‍ രാജിവച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതിനു തൊട്ടുപിന്നാലെയാണ് അപ്‌നാദള്‍ നേതാവിന്റെ കാല് മാറ്റം. യുപിയില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് അപ്‌നാദള്‍ എസ്.
കൂടുതല്‍ പേര്‍ കൂടെയുണ്ടാകുമെന്നും എംഎല്‍എയായ ആര്‍ കെ വര്‍മ അടുത്ത ദിവസം സമാജ് വാദി പാര്‍ട്ടിയില്‍ ചേരുമെന്നും അദ്ദേഹം വെളിപ്പെടുത്തി. രാജിവച്ചശേഷം അമര്‍സിങ്, അഖിലേഷ് യാദവിനെ കണ്ടിരുന്നു.
''ഞാന്‍ രാജിവച്ചശേഷം അഖിലേഷ് യാദവിനെ കണ്ടു. നാളെ എസ്പിയില്‍ ചേരും. ഡോ. ആര്‍ കെ വര്‍മ അദ്ദേഹവും എംഎല്‍എയാണ്. നാളെ സമാജ് വാദി പാര്‍ട്ടിയില്‍ ചേരും. കൂടുതല്‍ പേര്‍ താമസിയാതെ സമാജ് വാദിയിലെത്തും- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിലുളളവര്‍ നുണയന്മാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ച് വര്‍ഷമായി യുപി വികസനമെന്തെന്ന് അറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം യുപി കാബിനറ്റിലെ മൂന്നാതൊരു മന്ത്രി കൂടി രാജിവച്ച് പുറത്തുവന്നിരുന്നു. അതിനുതൊട്ടുപിന്നാലെയാണ് അമര്‍ സിങിന്റെ രാജി.