ഉത്തര്‍പ്രദേശിലെ കുഷിനഗര്‍ വിമാനത്താവളം അന്താരാഷ്ട്രവിമാനത്താവളമായി പ്രഖ്യാപിച്ചു
രാജ്യത്തെ പ്രധാന ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കുഷിനഗര്‍. ഇത് പരിഗണിച്ചുകൊണ്ടാണ് തീരുമാനം.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കുഷിനഗര്‍ വിമാനത്താവളത്തെ അന്താരാഷ്ട്രവിമാനത്താവളമായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശത്തിന് ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. രാജ്യത്തെ പ്രധാന ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കുഷിനഗര്‍. ഇത് പരിഗണിച്ചുകൊണ്ടാണ് തീരുമാനം.
ഇവിടേക്കുള്ള ഗതാഗതസംവിധാനങ്ങള്‍ മെച്ചപ്പെടാനും, കുറഞ്ഞനിരക്കില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാനും ഈ നീക്കം ഗുണം ചെയ്യും. ഇതിലൂടെ കുഷിനഗര്‍ സന്ദര്‍ശിക്കുന്ന ആഭ്യന്തരവിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകും. മേഖലയുടെ സാമ്പത്തികപുരോഗതിയ്ക്കും ഇത് സഹായകമാകും.
ഉത്തര്‍പ്രദേശിന്റെ വടക്ക് കിഴക്കന്‍ ഭാഗത്ത് ഗോരഖ്പൂരില്‍ നിന്ന് 50 കിലോമീറ്റര്‍ കിഴക്കോട്ട് നീങ്ങിയാണ് കുഷിനഗര്‍ സ്ഥിതി ചെയ്യുന്നത്.