ഉരുള്‍പൊട്ടല്‍; വിലങ്ങാടിനെ ദുരന്തബാധിതമായി പ്രഖ്യാപിച്ചു, ധനസഹായം ലഭ്യമാക്കും

Update: 2024-08-29 12:26 GMT
ഉരുള്‍പൊട്ടല്‍; വിലങ്ങാടിനെ ദുരന്തബാധിതമായി പ്രഖ്യാപിച്ചു, ധനസഹായം ലഭ്യമാക്കും

കോഴിക്കോട്: ചൂരല്‍മലയ്‌ക്കൊപ്പം ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാടിനെ ദുരന്തബാധിതമായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ തീരുമാനം. വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ 9,10,11 വാര്‍ഡുകളെയും നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ 3ാം വാര്‍ഡും ദുരന്തബാധിതമായി പ്രഖ്യാപിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പൊട്ടലില്‍ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് നല്‍കിയിരുന്ന താല്‍ക്കാലിക താമസത്തിനുള്ള വാടകയും മരണപ്പെട്ടയാളുടെ നിയമപരമായ അവകാശികള്‍ക്ക് സിഎംഡിആര്‍എഫില്‍ നിന്നുള്ള അധിക എക്‌സ്‌ഗ്രേഷ്യയും ഉള്‍പ്പെടെയുള്ള എല്ലാ ധനാശ്വാസവും ഇവര്‍ക്കും നല്‍കും. ഉരുള്‍പൊട്ടല്‍ബാധിത കുടുംബങ്ങളിലെ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും പ്രാദേശിക ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടതുപോലെ സൗജന്യ റേഷനും അനുവദിക്കും.

Tags:    

Similar News