പ്രവാസികള്‍ക്കുള്ള നോര്‍ക്ക റൂട്ട്‌സ് തണല്‍ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

Update: 2021-09-02 07:25 GMT

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയവരുടെയും അവിവാഹിതരായ പെണ്‍മക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പ്രവാസി തണല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 140 പേര്‍ക്ക് സഹായം ലഭ്യമാക്കിയിരുന്നു. 

25,000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്. പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍.പി. ഫൗണ്ടേഷന്‍ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്. 

www.norkaroots.org എന്ന വെബ് സൈറ്റില്‍ പ്രവാസി തണല്‍ എന്ന ലിങ്കില്‍ New registration ഓപ്ഷനില്‍ അപേക്ഷിക്കാമെന്ന് നോര്‍ക്ക സി ഇ ഒ അറിയിച്ചു. വിശദാംശങ്ങള്‍ Norkaroots.org യില്‍ ലഭ്യമാണ്. 

Tags:    

Similar News