സ്വീഡനില്‍ ഖുര്‍ആര്‍ കത്തിച്ചതിനെ അപലപിച്ച് അറബ് രാജ്യങ്ങള്‍

Update: 2022-04-18 17:54 GMT

സ്റ്റോക് ഹോം: സ്വീഡനില്‍ തീവ്രവലതുസംഘങ്ങള്‍ ഖുര്‍ആന്‍ കത്തിച്ചതിനെതിരേ അറബ് രാജ്യങ്ങള്‍. മുസ് ലിംകളുടെ വികാരം വൃണപ്പെടുത്തുന്ന, ഖുര്‍ആന്റെ പരിശുദ്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം നീക്കങ്ങള്‍ അതീവ പ്രകോപനപരമാണെന്ന് അറബ് രാജ്യങ്ങള്‍ കുറ്റപ്പെടുത്തി.

സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഈജിപ്ത്, ജോര്‍ദാന്‍, ഇറാന്‍, ഇറാഖ്, മുസ് ലിം വേള്‍ഡ് ലീഗ് എന്നിവരാണ് ഖുര്‍ആന്‍ കത്തിച്ചതിനെതിരേ രംഗത്തുവന്നത്.

ഏപ്രില്‍ 14നാണ് ഡാനിഷ്-സ്വീഡിഷ് രാഷ്ട്രീയനേതാവ് റാസ്മസ് പലുദാന്‍ ഖുര്‍ആന്റെ ഒരു കോപ്പി ലിങ്കോപിങില്‍വച്ച് കത്തിച്ചുകളഞ്ഞത്.

ഖുര്‍ആന്‍ അഗ്നിക്കിരയാക്കിയതിനെത്തുടര്‍ന്ന് സ്വീഡനില്‍ വലിയ കലാപമാണ് ഉണ്ടായത്. നിരവധി പോലിസുകാര്‍ക്ക് പരിക്കേറ്റു. കാറുകള്‍ കത്തിച്ചു. 

Tags:    

Similar News