ഭര്‍ത്താവുമായി തര്‍ക്കം; മൂന്ന് കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി ഭാര്യ
സംഭവത്തില്‍ 36 കാരിയായ സീമ ദേവിയെ പോലിസ് അറസ്റ്റ് ചെയ്തു

ബീഹാര്‍: ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് ബീഹാറില്‍ യുവതി തന്റെ മൂന്ന് കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. ബീഹാറിലെ സമസ്തിപൂര്‍ ജില്ലയിലാണ് സംഭവം. കുട്ടികളെ കിണറ്റില്‍ എറിഞ്ഞ ശേഷം, അവരെ കാണാതായെന്നാണ് യുവതി ഭര്‍ത്താവിനോട് പറഞ്ഞത്. സംഭവത്തില്‍ 36 കാരിയായ സീമ ദേവിയെ പോലിസ് അറസ്റ്റ് ചെയ്തു.

തിരച്ചിലില്‍ വീടിനടുത്തുള്ള കിണറ്റില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലിസ് പറഞ്ഞു. ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് മൂന്ന് കുട്ടികളെയും സീമ ദേവി മര്‍ദ്ദിക്കുകയായിരുന്നു. ശേഷം ഇവര്‍ ഭര്‍ത്താവ് സമീപമില്ല എന്നുറപ്പുവരുത്തി മക്കളെ ഒരോരുത്തരെയായി കിണറ്റിലേക്ക് എറിയുകയായിരുന്നു.