സോല്‍ഹാന്‍: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍കിന ഫാസോയില്‍ സായുധ സംഘം മിന്നല്‍ ആക്രമണത്തിലൂടെ 132 ഗ്രാമീണരെ കൊലപ്പെടുത്തി. നൈജറിന്റെ അതിര്‍ത്തിയായ യാഗ പ്രവിശ്യയിലെ സോല്‍ഹാന്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം. വീടുകളും ഗ്രാമ മാര്‍ക്കറ്റും കത്തിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. കൊല്ലപ്പെട്ടവരില്‍ ഏഴു കുട്ടികളും ഉള്‍പ്പെടുന്നു. 40തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അക്രമത്തെ ഐക്യരാഷ്ട്രസഭാ മേധാവി അപലപിച്ചു. ''അക്രമാസക്തമായ തീവ്രവാദത്തിനെതിരായ'' പോരാട്ടം ശക്തമാക്കാന്‍ രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. അഭ്യന്തര സംഘര്‍ഷം രൂക്ഷമായ ബുര്‍കിന ഫാസോയില്‍ 10 ദിവസത്തിനുള്ളില്‍ ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നേരത്തെയുണ്ടായ ആക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.