ബലൂചിസ്ഥാന്‍ വിമതര്‍ തട്ടിക്കൊണ്ടുപോയ ട്രെയ്നിലെ 190 പേരെ മോചിപ്പിച്ചെന്ന് സൈന്യം; ഇതുവരെ കൊല്ലപ്പെട്ടത് 30 ബലൂച് വിമതര്‍

Update: 2025-03-12 10:44 GMT
ബലൂചിസ്ഥാന്‍ വിമതര്‍ തട്ടിക്കൊണ്ടുപോയ ട്രെയ്നിലെ 190 പേരെ മോചിപ്പിച്ചെന്ന് സൈന്യം;  ഇതുവരെ കൊല്ലപ്പെട്ടത് 30 ബലൂച് വിമതര്‍

ക്വറ്റ: ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയ ട്രെയ്നിലെ 190 യാത്രക്കാരെ മോചിപ്പിച്ചെന്ന് പാക് സൈന്യം. യാത്രക്കാരെ കര്‍ശന സുരക്ഷയില്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലേക്ക് കൊണ്ടുപോയതായി അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ ഇതുവരെ 30 ബലൂച് വിമതര്‍ കൊല്ലപ്പെട്ടു.

450 ഓളം യാത്രക്കാരെ ബന്ദികളാക്കിയതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു, അതേസമയം വിമതര്‍ ബന്ദികള്‍ക്ക് സമീപം ചാവേര്‍ ബോംബര്‍മാരെ നിര്‍ത്തിയിട്ടുണ്ടെന്ന് സുരക്ഷാ സേന റിപോര്‍ട്ട് ചെയ്തു. ചാവേര്‍ ബോംബര്‍മാര്‍ക്കൊപ്പം സ്ത്രീകളും കുട്ടികളും ഉള്ളതിനാല്‍, അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു.

ഇന്നലെ രാവിലെ ഒമ്പത് മണിക്കാണ് ക്വറ്റയില്‍ നിന്നും പെഷവാറിലേക്ക് പുറപ്പെട്ട ജാഫര്‍ എക്സ്പ്രസ് പനീര്‍, പെഷി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള എട്ടാം നമ്പര്‍ ടണലില്‍ വെച്ച് ബലൂച് വിമതര്‍ പിടിച്ചത്. റോക്കറ്റുകളും മറ്റും വിട്ടാണ് ട്രെയ്ന്‍ നിര്‍ത്തിച്ചത്. ട്രെയ്നിലുണ്ടായിരുന്ന സൈനികരും വിമതരും ഏറ്റുമുട്ടുകയും ചെയ്തു. സൈനികരെ കൊലപ്പെടുത്തിയാണ് വിമതര്‍ ട്രെയ്ന്‍ നിയന്ത്രണത്തിലാക്കിയത്.

Tags:    

Similar News