ബി ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്യുക: ആസിഫ് അബ്ദുല്ല
കേരള പോലിസിനെയും മുഖ്യമന്ത്രിയെയും ഭീഷണിപ്പെടുത്തി രക്ഷപ്പെടാനാണ് ഗോപാലകൃഷ്ണന്‍ ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രതിഷേധവുമായി എസ്ഡിപിഐ രംഗത്തിറങ്ങുമെന്നും ആസിഫ് അബ്ദുല്ല വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ മുസ്‌ലിം സമുദായത്തിനെതിരേ ഉന്നയിച്ചുകൊണ്ട് ക്രിസ്ത്യന്‍- മുസ്‌ലിം ഐക്യത്തെ തകര്‍ത്ത് സംഘര്‍ഷം സൃഷ്ടിക്കുവാനുള്ള ശ്രമമാണ് ഗോപാലകൃഷ്ണന്‍ നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ഥിയായിരിക്കെ ഒല്ലൂര്‍ പള്ളി വികാരി ഫാദര്‍ കോന്നിക്കരയുമായി സംസാരിക്കുന്നതിലൂടെ നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരേ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.
എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി കെ വി നാസര്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ക്കും കമ്മിഷണര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 153(അ) വകുപ്പ് പ്രകാരം ഒല്ലൂര്‍ പോലിസ് ഗോപാലകൃഷ്ണനെതിരേ കേസെടുത്തത്. എന്നാല്‍ കേസെടുത്ത് രണ്ടുമാസം കഴിഞ്ഞിട്ടും പോലിസ് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ല. കൊടകര ബിജെപി കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ബിജെപിയുടെ ജില്ലാ സംസ്ഥാന നേതാക്കളിലേക്കെത്തിയപ്പോള്‍, ബിജെപിയുടെ നെഞ്ചത്ത് കയറിയാല്‍ പോലിസും, മുഖ്യമന്ത്രിയും വിവരമറിയുമെന്നും ഗോപാല കൃഷ്ണന്‍ ഭീഷണിപ്പെടുത്തിയിരുന്നു. കേരള പോലിസിനെയും, മുഖ്യമന്ത്രിയെയും ഭീഷണിപ്പെടുത്തി രക്ഷപ്പെടാനാണ് ഗോപാലകൃഷ്ണന്‍ ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രതിഷേധവുമായി എസ്ഡിപിഐ രംഗത്തിറങ്ങുമെന്നും ആസിഫ് അബ്ദുല്ല വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.