വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്തു കവര്‍ച്ച: പ്രതി പിടിയില്‍

പെരുമ്പാവൂര്‍ സ്വദേശിയും നിരവധി മോഷണ കേസുകളിലെ പ്രതിയുമായ മാടവന സിദ്ദീഖ്(46)ആണ് പെരിന്തല്‍മണ്ണ പോലിസിന്റെ പിടിയിലായത്.

Update: 2020-08-30 03:36 GMT

പെരിന്തല്‍മണ്ണ: നഗരത്തിലെ ഷോപ്പിങ് മാളിലെ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ട കാറിന്റെ സൈഡ് ഗ്ലാസ് തകര്‍ത്ത് പണവും മൊബൈല്‍ ഫോണും എടിഎം കാര്‍ഡും കവര്‍ച്ച ചെയ്ത കേസിലെ പ്രതി പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശിയും നിരവധി മോഷണ കേസുകളിലെ പ്രതിയുമായ മാടവന സിദ്ദീഖ്(46)ആണ് പെരിന്തല്‍മണ്ണ പോലിസിന്റെ പിടിയിലായത്.

ഒറ്റപ്പാലത്ത് സമാനമായ മറ്റൊരു കേസില്‍ ജാമ്യത്തിലിറങ്ങിയ സിദീഖ് അങ്ങാടിപ്പുറം പുഴക്കാട്ടിരി ഭാഗത്ത് ഒളിവില്‍ താമസിച്ച് വരികയായിരുന്നു. സിദ്ദിഖിന്റെ പേരില്‍ പെരുമ്പാവൂര്‍, മൂവ്വാറ്റുപുഴ, ആലുവ, ഒറ്റപ്പാലം, പോലിസ് സ്‌റ്റേഷനുകളില്‍ ബൈക്കില്‍ കറങ്ങിനടന്ന് മാല പൊട്ടിച്ച കേസുകളും മോഷണക്കേസുകളും കഞ്ചാവു കേസും നിലവിലുണ്ട്.

ജില്ലാ പോലിസ് മേധാവി (ഇന്‍ചാര്‍ജ്) സുജിത്ത് ദാസ് ഐപിഎസ്, പെരിന്തല്‍മണ്ണ ഡിവൈഎസ്പി (ഇന്‍ചാര്‍ജ്ജ്) പി വിക്രമന്‍, എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ പോലിസ് ഇന്‍സ്‌പെക്ടര്‍ സി കെ നാസര്‍, സബ് ഇന്‍സ്‌പെക്ടര്‍ സി കെനൗഷാദ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News