മലപ്പുറം:മന്ത്രവാദത്തിന്‍റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലിസ് പിടികൂടി. മുന്നിയൂരിന് സമീപം പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാരമ്പര്യ ചികിത്സയും മന്ത്രവാദവും വശമുണ്ടെന്നവകാശപ്പെട്ടാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്.