സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്: ഒരു കേസ് എസ്ടിഎഫ് പിന്‍വലിച്ചു
ക്രൈം നമ്പര്‍ 151/2020 ആയി രജിസ്റ്റര്‍ ചെയ്ത കേസാണ് പിന്‍വലിച്ചത്. സിദ്ദീഖ് കാപ്പനെയും മറ്റു മൂന്നു പേരെയും കസ്റ്റഡിയില്‍ എടുത്ത ദിവസം ചാര്‍ജ്ജ് ചെയ്ത കേസാണ് ഇത്.
മഥുര: ഹാഥ്റസിലേക്കു പോയ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പനും മറ്റു മൂന്നുപേര്‍ക്കും എതിരെ ചുമത്തിയ രണ്ടു കേസുകളില്‍ ഒന്ന് എസ്ടിഎഫ് (സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്) പിന്‍വലിച്ചു. സിദ്ദീഖ് കാപ്പനോടൊപ്പം അറസ്റ്റിലായ ആലം, അതിഖുര്റഹ്മാന്, മസൂദ് എന്നിവരുടെ കേസ് ഇന്ന് പരിഗണിച്ചപ്പോഴാണ് എസ്എടി മഥുര കോടതിയില്‍ കേസ് പിന്‍വലിക്കുന്നതായി അറിയിച്ചത്.
ക്രൈം നമ്പര്‍ 151/2020 ആയി രജിസ്റ്റര്‍ ചെയ്ത കേസാണ് പിന്‍വലിച്ചത്. സിദ്ദീഖ് കാപ്പനെയും മറ്റു മൂന്നു പേരെയും കസ്റ്റഡിയില്‍ എടുത്ത ദിവസം ചാര്‍ജ്ജ് ചെയ്ത കേസാണ് ഇത്. 199 / 2020 നമ്പറില്‍ മറ്റൊരു കേസ് കൂടി ഇവര്ക്കെതിരിലുണ്ട്. രാജ്യദ്രോഹ നിയമം ഉള്‍പ്പടെയുള്ള കടുത്ത വകുപ്പുകള്‍ ഈ കേസിലാണ് ചുമത്തിയത്. ഒരേ സംഭവത്തിലാണ് രണ്ട് കേസുകള്‍ ചുമത്തിയതെന്ന് പ്രതിഭാഗം അഭിഭാഷകനായ മധുവന്‍ ദത്ത് ചതുര്‍വേദി കോടതിയില്‍ പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് എസ്ടിഎഫ് ഒരു കേസ് പിന്‍വലിച്ചത്.
സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഈ മാസം വീണ്ടും സുപ്രിം കോടതി പരിഗണിക്കാനിരിക്കുകയാണ്. ആലം, അതിഖുര്റഹ്മാന്, മസൂദ് എന്നിവര്‍ക്കുള്ള ഹോബിയസ് കോര്‍പ്പസ് ഹരജി ഈ മാസം അവസാനത്തോടെ മഥുര കോടതി പരിഗണിക്കുമെന്ന് അഡ്വ. മധുവന്‍ ദത്ത് ചതുര്‍വേദി തേജസിനോടു പറഞ്ഞു.