അനുച്ഛേദം 370: ദിഗ്‌വിജയസിങിന്റെ പരാമര്‍ശം കോണ്‍ഗ്രസ്സിന്റെയും അഭിപ്രായമെന്ന് താരിഖ് അന്‍വര്‍

Update: 2021-06-13 03:30 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയ അനുച്ഛേദം370 സംബന്ധിച്ച ദിഗ് വിജയസിങ്ങിന്റെ അഭിപ്രായം പാര്‍ട്ടിയുടെയും അഭിപ്രായമാണെന്ന് കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വര്‍. അനുച്ഛേദം 370 പിന്‍വലിക്കുക വഴി പാകിസ്താന് കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്രതലത്തില്‍ ഉപയോഗിക്കാനുള്ള വഴിയൊരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് താരിഖ് അന്‍വര്‍ കുറ്റപ്പെടുത്തി. 

''2019ല്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് കശ്മീര്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ ഉന്നയിക്കാനുള്ള സാധ്യത പാകിസ്താന് ഉണ്ടാക്കിക്കൊടുത്തു. ഏതാനും വര്‍ഷമായി കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ന്നുവരാറില്ല. എന്നാല്‍ ഇപ്പോള്‍ ബിജെപിയുടെ നീക്കത്തിന്റെ ഭാഗമായാണ് അതിനുള്ള അവസരമുണ്ടായത്. ഭരണഘടനാ ഭേദഗതിയുടെ പേരില്‍ ഇന്ത്യക്കെതിരേ വിമര്‍ശനവുമുയര്‍ന്നിട്ടുണ്ട്''- അന്‍വര്‍ പറഞ്ഞു.

2019 ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്.

തങ്ങള്‍ അധികാരത്തിലെത്തുകയാണെങ്കില്‍ അനുച്ഛേദം 370 പിന്‍വലിക്കുമെന്നായിരുന്നു ദിഗ് വിജയസിങ് ഒരു ക്ലബ് ഹൗസ് ചര്‍ച്ചയില്‍ പാകിസ്താനി മാധ്യമപ്രവര്‍ത്തകയോട് പറഞ്ഞത്. 

Tags:    

Similar News